Hot Posts

6/recent/ticker-posts

100 കോടി ഡോസ് വാക്സിൻ ഓരോ പൗരന്റെയും നേട്ടം; പ്രധാനമന്ത്രി നരേന്ദ്രമോദി



ദില്ലി: ന്യൂഡല്‍ഹി: രാജ്യത്ത് നൂറ് കോടി പേർക്ക് വാക്സിൻ നൽകാനായത് ഓരോ  പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഇത് നവഭാരതത്തിന്റെ പ്രതീകമാണ്. 




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. ഇന്ത്യ കോവിഡിനെ തോൽപിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഈ നേട്ടം അവർക്കുള്ള മറുപടിയാണ്. ഈ കോവിഡ് മഹാമാരിയെ ഇന്ത്യ തോൽപിക്കുക തന്നെ ചെയ്യും. ലോകം ഇന്ന് ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുകയാണെന്നും മോദി പറഞ്ഞു.








Reactions